Tuesday, 22 January 2013

അടിക്കുറിപ്പ്



തന്റെ 
അത്യന്താധുനിക
ചിത്രം പൂർത്തിയായപ്പോൾ
ചിത്രകാരന്
എന്തെന്നില്ലാത്ത അഭിമാനം തോന്നി.
ഏതായാലും ഈ രചന
മത്സരത്തിനയച്ചുകളയാം
ഒരു നല്ല അടിക്കുറിപ്പു വേണം
എന്തു പേരു കൊടുക്കും?
അയാൾ ചിത്രം നോക്കിയിരുന്ന് തല പുകച്ചു
ഒന്നും തോന്നിയില്ല
ആകെയൊരു കൺഫ്യൂഷൻ
ആത്മാർത്ഥ സുഹൃത്തിനെ വരുത്തി
ചിത്രം നോക്കിയിരുന്നപ്പോൾ
പലതും തോന്നിയെങ്കിലും
അയാൽക്കും ആകെയൊരു  കൺഫ്യൂഷൻ
അവസാനം അവർ രണ്ടുപേരും ചേർന്ന്
ഏറ്റവും ഉചിതമായ ഒരു പേരു കണ്ടെത്തി
റ്റോട്ടൽ കൺഫ്യൂഷൻ

മത്സരത്തിൽ
ഉചിതമായ തലക്കെട്ടിനുള്ള സമ്മാനം
അയാൾക്കായിരുന്നുവത്രെ!



Sunday, 23 December 2012

സുപ്രീം കോര്‍ട്ടിലെ തീര്‍പ്പാകാത്ത കേസുകള്‍


വാക്കുതര്‍ക്കം മൂത്ത്  ഒടുവില്‍ പ്രശ്നം ദൈവത്തിനു വിട്ടുകൊടുത്തുകൊണ്ട്  അയാള്‍  വിളിച്ചു പറഞ്ഞു- 
''നീ ജയിച്ചെന്നു കരുതി സന്തോഷിക്കേണ്ട. ശരിയേത് തെറ്റേതെന്നൊക്കെ നിശ്ചയിക്കാന്‍ മുകളില്‍ ഒരാളിരിപ്പുണ്ട്‌. ആ  ദൈവം നിന്നെ ശിക്ഷിക്കും നോക്കിക്കോ''  
അപ്പോള്‍ ദൈവം അയാളുടെ ചെവിയില്‍  മന്ത്രിച്ചു .
 ''അബദ്ധം വിളിച്ചുപറയാതെടോ!
ഇപ്പത്തന്നെ ഒരുപാട് കേസ്  പെന്റിങ്ങിലാ''. 






Monday, 12 November 2012

ഉപകാരസ്മരണ



ന്റെ ഭാര്യയെ
തട്ടിക്കൊണ്ടുപോയ
പ്രിയ കൂട്ടുകാരാ!
താങ്കൾ എന്റെ  
ആത്മാർത്ഥ സുഹൃത്തു തന്നെ!
ഫ്രണ്ട് ഇൻ നീഡ്
ഈസ് ഫ്രണ്ട് ഇൻഡീഡ്




Sunday, 28 October 2012

നാക്കിനോട്

പല്ലുകൾ ചേർന്നു പറഞ്ഞു - നാവേ!
ഇല്ല നിനക്കൊരു ചൊല്ലുവിളി
എല്ലില്ലെങ്കിലുമെന്തൊരഹമ്മതി
പല്ലുകൾ കാവലിരുന്നിട്ടോ?
ചൊല്ലരുതാത്തതു ചൊന്നാലയ്യോ!
പല്ലു കൊഴിക്കും നാട്ടാര്
നല്ലതു മാത്രം ചൊല്ലുക നാവേ!
തല്ലുപിടിക്കാൻ വയ്യല്ലോ.

അവലംബം -ഒരു സംസ്കൃതശ്ലോകം









Friday, 5 October 2012

എണ്ണപ്പാടങ്ങൾ വറ്റി വരളുന്നു



പ്രാണനാഥാ!
അങ്ങിനിയും വരാത്തതെന്തേ?
ഞാൻ കണ്ണിലെണ്ണയൊഴിച്ച്
കാത്തിരിക്കുകയാണ്.
വൈകാതെ വരണേ!
എണ്ണ കഴിയാറായിരിക്കുന്നു




Saturday, 29 September 2012

വീക്ഷണകോണം


അങ്ങയുടെ
കാഴ്ചശക്തി അപാരം തന്നെ
ഈ കനത്ത ഇരുട്ടിലും
ഞാനൊരു സുന്ദരിയാണെന്ന്
അങ്ങ് തിരിച്ചറിഞ്ഞുവല്ലോ?






Tuesday, 25 September 2012

ഔപചാരികം

ഔപചാരികം

ട്ടണത്തിന്റെ  
ഒരു ഒഴിഞ്ഞ കോണിൽ
അന്നും തസ്ക്കരന്മാർ കണ്ടുമുട്ടി.
പിരിയുമ്പോൾ അവർ 
ഔപചാരികതകൾ മറന്നില്ല.
"ശരി സുഹൃത്തേ! വീണ്ടും കാണാം
നാളെ ഇതേ സ്ഥലത്ത്
 കറന്റുകട്ടിൻറെ നേരത്ത്".