Thursday, 21 March 2013

മീരയുടെ യുക്തി


മലമ്മയ്ക്ക് മക്കൾ രണ്ട്. മൂത്തത് മീര. വയസ്സ്  നാലു കഴിഞ്ഞു. കണക്കു പഠിച്ചിട്ടില്ലെങ്കിലും കണക്കിലാണ് ടേസ്റ്റന്ന് അവളുടെ സംസാരം കേട്ടാൽ ആർക്കും തോന്നിപ്പോകും. 
ഇളയവൻ ഹരി മൂന്നു വയസ്സ്  ആയിട്ടില്ല. ഹരിയും സിംഹവും ഒന്നു തന്നെ. ഇഷ്ടക്കേടെന്തങ്കിലും തോന്നിയാൽ ഗർജിക്കും. രണ്ടിനെയും മേയ്ക്കുന്നതിൻറെ കഷ്ടപ്പാട് കമലമ്മയ്ക്കല്ലേ അറിയൂ. 
വൈകുന്നേരത്തെ ചായകുടി സമയം. അമ്മ രണ്ടു പേർക്കും ചായ കൊടുത്തു. ബിസ്ക്കറ്റു കൊടുക്കുമ്പോഴാണ് പ്രശ്നമായത്. മക്കൾ രണ്ട്,  ബിസ്ക്കറ്റ് മൂന്ന് എങ്ങനെ പങ്കു വയ്ക്കും? പ്രായം പരിഗണിച്ച് അമ്മ ഇളയവൻ ഹരിക്ക് രണ്ടും മീരയ്ക്ക് ഒന്നും കൊടുത്തു. 
മീര കരച്ചിലായി.
"ഹരിക്കു രണ്ടെണ്ണം കൊടുത്തു. എനിക്കും വേണം രണ്ടെണ്ണം"
രണ്ടു കിട്ടിയാലേ ശരിയാകൂ. അമ്മ വടിയെടുത്തു.
"മിണ്ടാതെ കിട്ടിയത് തിന്നോണം. അല്ലെങ്കിൽ അതുകൂടി വാങ്ങിച്ച്  ഞാൻ ഹരിക്കു കൊടുക്കും പറഞ്ഞേക്കാം". അമ്മ ഭീഷണി മുഴക്കി. 
"അയ്യോ! അപ്പ ഹരിക്കു മൂന്നെണ്ണമാകും എനിക്കും വേണം മൂന്നെണ്ണം"  മീര കരച്ചിലിനു ശക്തി കൂട്ടി.