കവിത
എന്തോരു മറവി
എന്തോരു മറവി
മയക്കത്തിലേയ്ക്ക്
ആഴ്ന്നിറങ്ങുമ്പോൾ
കൊതുകു വന്നെന്നെ
കുത്തിയുണർത്തി.
ഇരുട്ടിൽ
എന്റെ കൈത്തലം
മെല്ലെ ഉയരുമ്പോൾ
കൊതുകിന്റെ ശബ്ദം
“അടിക്കല്ലേ! പ്ലീസ്
ഒരു കാര്യം പറയാൻ വിളിച്ചതാണ്
നിങ്ങളിന്നു
കൊതുകുതിരി കത്തിച്ചിട്ടില്ല.
ഇങ്ങനെ മറവിയായാലോ?”
No comments:
Post a Comment